Wednesday, August 8, 2012

നഷ്ട പ്രണയം
















പറയാതെ പോയ നാള്‍
ഓര്മ്മയില്‍ തെളിയുന്നു 
അറിയാതെ മിഴികളില്‍
കണ്ണുനീര്‍ നിറയുന്നു

പൊഴിയുന്നു സ്വപ്നങ്ങള്‍
ഇരുള്‍ മൂടുമീ വഴിയില്‍
ഞാനിന്നേകനായി
നിനക്കായി കരയുന്നു

കരിയിലകള്‍ മൂടിയ വഴിയില്‍
നിന്റെ കാല്പാദങ്ങള്‍ തിരയുന്നു
നാം തീര്ത്ത സ്വപ്നങ്ങളൊക്കെയും
എങ്ങോ മറഞ്ഞു ജലരേഖ പോല്‍

നിരാശയുടെ വീഥിയില്‍
നഷ്ടങ്ങളുടെ രഥമുരുട്ടി
നിനക്കായി പാടുന്നു ഞാന്‍
എന്റെ ആത്മ രാഗം....

ഇനിയുമെന്‍ ജാലകം
നിനക്കായി തുറക്കാം
ഇനിയുമീ വീഥിയില്‍
കാത്തിരിക്കാം യുഗങ്ങള്‍
നിനക്കായി മാത്രം.

(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ )