Wednesday, August 8, 2012

നഷ്ട പ്രണയം
















പറയാതെ പോയ നാള്‍
ഓര്മ്മയില്‍ തെളിയുന്നു 
അറിയാതെ മിഴികളില്‍
കണ്ണുനീര്‍ നിറയുന്നു

പൊഴിയുന്നു സ്വപ്നങ്ങള്‍
ഇരുള്‍ മൂടുമീ വഴിയില്‍
ഞാനിന്നേകനായി
നിനക്കായി കരയുന്നു

കരിയിലകള്‍ മൂടിയ വഴിയില്‍
നിന്റെ കാല്പാദങ്ങള്‍ തിരയുന്നു
നാം തീര്ത്ത സ്വപ്നങ്ങളൊക്കെയും
എങ്ങോ മറഞ്ഞു ജലരേഖ പോല്‍

നിരാശയുടെ വീഥിയില്‍
നഷ്ടങ്ങളുടെ രഥമുരുട്ടി
നിനക്കായി പാടുന്നു ഞാന്‍
എന്റെ ആത്മ രാഗം....

ഇനിയുമെന്‍ ജാലകം
നിനക്കായി തുറക്കാം
ഇനിയുമീ വീഥിയില്‍
കാത്തിരിക്കാം യുഗങ്ങള്‍
നിനക്കായി മാത്രം.

(ചിത്രത്തിന് കടപ്പാട് : ഗൂഗിള്‍ )

9 comments:

  1. യുഗങ്ങളോളം കാത്തിരിയ്ക്കുന്ന പ്രണയമാണോ...
    കൊള്ളാം കേട്ടോ

    ReplyDelete
  2. avalod parayatha sthidikkini kaathirunnit kaaryamundo shameeme???

    ReplyDelete
  3. വരികളില്‍ നിരാശ മാത്രം നിഴലിക്കുന്നു.

    ReplyDelete
  4. ലളീതമായ വരികൾ ഷമീം, അർത്ഥവത്തായത്

    ബ്ലോഗ് മാർക്കറ്റ് ചെയ്യൂ എന്നാലെ ആളുകൾ കയറി നോക്കൂ

    ReplyDelete
  5. യുഗങ്ങളോളം ഒന്നും കാതിരിക്കണ്ട.. വരികള്‍ കൊള്ളാം.. പക്ഷെ ആശയം വെറും പ്രനയമല്ലേ.. എഴുതാനുള്ള കഴിവ് കൂടുതല്‍ നല്ല മേഘലകളിലേക്ക് തിരിച്ചു വിടൂ

    ReplyDelete
  6. കാത്തിരിപ്പിന് ഫലമുണ്ടാകട്ടെ.. യുഗങ്ങളോളം ഒന്നും വേണ്ട എന്ന് മാത്രം.. നാട്ടില്‍ വന്നാല്‍ പെണ്ണ് കിട്ടും.. കേട്ടോ..

    ReplyDelete
    Replies
    1. ഹ..ഹ ... പോയത് പോയി!.. ഇനി അടുത്തത് നോക്കാം അല്ലെ?തീര്‍ച്ചയായും നാട്ടില്‍ വന്ന് പെണ്ണ് നോക്കണം!! .. ഇനിയും വരിക .

      Delete
  7. പോയത് അങ്ങ് പോട്ടെ ...പോയതൊന്നും നമുക്കുല്ലതല്ലാ ..:)

    ReplyDelete
  8. എഴുതുവാന്‍ നല്ല കഴിവുണ്ടല്ലോ..വ്യത്യസ്തതയുള്ള വിഷയങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete