Monday, October 1, 2012

സ്വപ്ന ജീവി

അവള്‍ സാധാരണ പെണ്കുട്ടികളെപ്പോലെയായിരുന്നില്ല. എപ്പോഴും സ്വപ്നം തന്നെ..സ്വപ്നം.!!!... ഒരിക്കല്‍ അവള്‍ എന്റെ മുന്പില്‍ വന്നു.. ഒരു സ്വപ്ന ലോകത്തെ രാജകുമാരിയെ പ്പോലെ....ഒഴുകി ഒഴുകി.....ഹോ .... മനസ്സില്‍ മുഴുവന്‍ സ്വപ്നങ്ങള്‍ ആയിരുന്നതിനാല്‍ അവള്ക്ക് മറ്റൊന്നും കാണാനില്ലായിരുന്നു..വഴിയില്‍ കിടക്കുന്ന കല്ലില്‍ തട്ടിയപ്പോള്‍ മാത്രമാണ് അവള്‍ എന്നെ കണ്ടത്. അപ്പോള്‍ അത്ഭുതത്തോടെ അവള്‍ ചോദിച്ചു.

“എന്റെ സ്വപ്നലോകത്തെ രാജകുമാരനായി ചേട്ടന്‍ വരുമോ ?’ 
പത്തിരുപത്തിരണ്ട് വയസ്സായിട്ടും സ്വപ്നം കണ്ടു നടക്കുന്ന അത്ഭുത ജീവി! എനിക്ക് കലിപ്പ് വന്നു.

“ട്ടേ”......’ അവളുടെ മുഖമടച്ച് ഒരടി വെച്ച് കൊടുത്തു.


“ മേലാല്‍ നീ സ്വപ്നം കണ്ട് ഒരു ഭ്രാന്തിയെപ്പോലെ ഇത് വഴി അലഞ്ഞു നടക്കരുത്. അവള്‍ സ്വപ്നം കണ്ട് 
പ്രേമിക്കാന്‍ വന്നിരുക്കുന്നു. ഇവളെപ്പോലെയുള്ള പെണ്ണുങ്ങള്ക്കൊന്നും  ബുദ്ധിയില്ലാതായിപ്പോയല്ലോ എന്റെ ദൈവമേ”

അത് കേട്ടപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് എങ്ങോ ഓടിപ്പോയി...