Monday, October 1, 2012

സ്വപ്ന ജീവി

അവള്‍ സാധാരണ പെണ്കുട്ടികളെപ്പോലെയായിരുന്നില്ല. എപ്പോഴും സ്വപ്നം തന്നെ..സ്വപ്നം.!!!... ഒരിക്കല്‍ അവള്‍ എന്റെ മുന്പില്‍ വന്നു.. ഒരു സ്വപ്ന ലോകത്തെ രാജകുമാരിയെ പ്പോലെ....ഒഴുകി ഒഴുകി.....ഹോ .... മനസ്സില്‍ മുഴുവന്‍ സ്വപ്നങ്ങള്‍ ആയിരുന്നതിനാല്‍ അവള്ക്ക് മറ്റൊന്നും കാണാനില്ലായിരുന്നു..വഴിയില്‍ കിടക്കുന്ന കല്ലില്‍ തട്ടിയപ്പോള്‍ മാത്രമാണ് അവള്‍ എന്നെ കണ്ടത്. അപ്പോള്‍ അത്ഭുതത്തോടെ അവള്‍ ചോദിച്ചു.

“എന്റെ സ്വപ്നലോകത്തെ രാജകുമാരനായി ചേട്ടന്‍ വരുമോ ?’ 
പത്തിരുപത്തിരണ്ട് വയസ്സായിട്ടും സ്വപ്നം കണ്ടു നടക്കുന്ന അത്ഭുത ജീവി! എനിക്ക് കലിപ്പ് വന്നു.

“ട്ടേ”......’ അവളുടെ മുഖമടച്ച് ഒരടി വെച്ച് കൊടുത്തു.


“ മേലാല്‍ നീ സ്വപ്നം കണ്ട് ഒരു ഭ്രാന്തിയെപ്പോലെ ഇത് വഴി അലഞ്ഞു നടക്കരുത്. അവള്‍ സ്വപ്നം കണ്ട് 
പ്രേമിക്കാന്‍ വന്നിരുക്കുന്നു. ഇവളെപ്പോലെയുള്ള പെണ്ണുങ്ങള്ക്കൊന്നും  ബുദ്ധിയില്ലാതായിപ്പോയല്ലോ എന്റെ ദൈവമേ”

അത് കേട്ടപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് എങ്ങോ ഓടിപ്പോയി...

21 comments:

  1. പാവം ആ സ്വപ്ന സുന്ദരിയെ നിരാശയില്‍ മടക്കി അയച്ചു ,ഇനി ചിലപ്പോള്‍ ഇവള്‍ തന്നെയാണ് ലവള്‍ എങ്കിലോ ? :) എന്തായാലും ഇങ്ങനെയുള്ള സംഭവം ഉണ്ടായാല്‍ ഒന്ന് ചിന്തിച്ചിട്ട് മാത്രം അടിച്ചാല്‍ മതി, അല്ലെങ്കില്‍ ചിലപ്പോ സ്വപ്ന ജീവി ഹൈ ഹീല്‍ ഉരിയാലോ :)) ആശംസകള്‍ !!!

    ReplyDelete
  2. ആ പെണ്‍കുട്ടി പാവം ന്നാലും ങ്ങള് അങ്ങനെ ചെയ്യാന്‍ പാടില്ലാരുന്നു...

    ഉപദേശിച്ചാല്‍ പോരെ അടിക്കണോ... ഞാന്‍ അഹിംസയുടെ സ്വന്തം ആളാ


    ആശംസകള്

    ReplyDelete
  3. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സ്വപ്നജീവികൾക്ക് നേരെ മാരകായുധം പ്രയോഗിച്ച് അതിക്രമം കാണിച്ചവർക്കെതിരെ വനം പരിസ്ഥിതി മന്ത്രിക്ക് നിവേദനം കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു ഞങ്ങൾ.

    ReplyDelete
  4. അടി, ഒന്നിനും പരിഹാരം അല്ല, പിന്നെ പഴയ കാലം അല്ല. തിരിച്ചും ചിലപ്പോള്‍ കിട്ടും. അത് കൊണ്ട് സ്നേഹത്തോടെ ഒരുമ്മയൊക്കെ കൊടുത്തു 'കാര്യങ്ങള്‍' ചെയ്തും പറഞ്ഞും മനസിലാക്കി വിടൂ.

    ReplyDelete
  5. അടി കൊടുക്കേണ്ട സമയത്ത് നല്ല രീതിയില്‍ തന്നെ കൊടുത്തതിനു അഭിനന്ദനങ്ങള്‍ ...

    ReplyDelete
  6. "അവളുടെ ആ ഓട്ടം കണ്ടു ഞാന്‍ ഞെട്ടി ഉണര്‍ന്നു. അപ്പോള്‍ സമയം രാത്രി മൂന്നു മണിയായിരുന്നു" ക്ലൈമാക്സ് അങ്ങനെ ആക്കാമായിരുന്നു എന്നെനിക്കു തോന്നി.
    എന്റെ ഓരോ തോന്നലെ !!

    ReplyDelete
  7. എത്ര വയസ്സായാലും ആര്‍ക്കും സ്വപ്നം കാണാന്‍ അവകാശം ഉണ്ട് .ആ കൊച്ചിന്റെ അഡ്രസ്‌ തരൂ ...

    ReplyDelete
  8. അവള്‍ ഓടി ക്ലിനിക്കിലേക്ക് കയറി വന്നിരുന്നു... അവളുടെ മൂക്കിന്റെ പാലം ചതഞ്ഞിട്ടുണ്ട്. അത് മരുന്ന് കൊടുത്ത് കെട്ടി വിട്ടു... ബില്ല് ഷമിയുടെ കയ്യില്‍ നിന്നും വാങ്ങാന്‍ പറഞ്ഞു....
    അപ്പൊ ഒരു 599.95 അയക്കുക.

    ReplyDelete
  9. ഒരുവനെ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനും നിരാശയലിലാഴ്ത്താനും ഉത്തേജിതനാക്കാനും മറ്റൊരാൾക്ക് കഴിയും,ഉറപ്പായും. പക്ഷെ അത് വേണ്ട അവസരങ്ങളിൽ കൊടുക്കാൻ കഴിയുകാ എന്നത് ഒരു നല്ല മനുഷ്യന്റെ ലക്ഷണമാണ്. അത് കണ്ടറിയാനും അനുഭവിച്ചറിയാനും നമുക്ക് കഴിയണം. ആശംസകൾ.

    ReplyDelete
  10. സ്വപ്നജീവിയുടെ സ്വപ്നം തകര്‍ത്തു ല്ലേ.

    ReplyDelete
  11. പാവത്തിന്‍റെ സ്വപ്നം തകര്‍ത്തു കളയണ്ടായിരുന്നു. കൊള്ളാം എനിയ്ക്കു ഇഷ്ടമായി. ആശംസകള്‍ @PRAVAAHINY

    ReplyDelete
  12. എന്തായാലും ചെയ്തത് ക്രൂരമായി പോയി..

    ReplyDelete
  13. പാവം പാവം സ്വപ്നാടനക്കാരി ...

    ReplyDelete
  14. സത്യം പറ ഇത് സംഭവിച്ചത് തിരിച്ചല്ലെ??? അടി കിട്ടിയത് തനിക്കല്ലെ??? എന്തായലും ഈ സ്വപ്നം കലക്കി....

    ReplyDelete
  15. ഗ്രൂപ്പിലിട്ട സ്റ്റാറ്റസ്‌ പോസ്റ്റാക്കിയ ഷമീമിനെതിരെ നടപടി... :)) ഷമീം നീ അത്യാവശ്യം എഴുതാനുള്ള് കഴിവുള്ളയാളല്ലേ... പുതുമയുള്ളവ എഴുതി വരൂ, വായിക്കാന്‍ നമ്മളൊക്കെയില്ലേ... എല്ലാവിധ ആശംസകളും

    ReplyDelete
  16. ഇതൊരു സ്വപ്നമാണല്ലേ ?

    ReplyDelete
  17. സ്വപ്നം കാണാനും പാടില്ലേ?

    ReplyDelete
  18. സ്വപ്നം കണ്ടതിനടി... മുൻ രാഷ്ട്രപതിയുടെ തിയറിയ്ക്കു വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഈ ബ്ലോഗ്ഗർക്കെതിരെ നടപടിയുണ്ടാവും..

    ReplyDelete
  19. ഈ അടി ചിലരൊക്കെ അര്‍ഹിക്കുന്നു

    ReplyDelete
  20. ആ അടി അവളെ ദിവാസ്വപ്നങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി ഉണര്ത്തിയിരുന്നുവെങ്കില്‍ മതിയായിരുന്നു ...പാവം , ലോലഹൃദയ !

    ReplyDelete