Tuesday, July 17, 2012

യക്ഷി




അകലെയെവിടെയോ ഓരിയിടുന്ന കുറുക്കന്‍മാര്‍ രാത്രിക്ക് ഒരു വന്യ ഭാവം നല്‍കി. നിശാഗന്ധി പൂത്തു നില്‍ക്കുന്ന നടുമുറ്റത്തു അന്നു പതിവില്ലാതെ പാലപ്പൂവിന്റെ ഗന്ധം. എന്തോ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. എന്തോ ആപത്തു വരാന്‍ പോകുന്നെന്ന് മനസ്സ് മന്ത്രിക്കുന്നു .പെട്ടന്നാണ് അത് കണ്ടത്. കുറച്ചകലെയുള്ള കുടപ്പനയുടെ ചുവട്ടില്‍ ഒരിളക്കം!ഞാന്‍ ശ്രദ്ധിച്ചു നോക്കി!

കുടപ്പനയുടെ താഴെ ഒരു വെള്ള രൂപം! നിലത്തിഴയുന്ന വെള്ള സാരിയെടുത്തു എന്റെ നേര്‍ക്ക്‌ ഒഴുകി വരുന്നു. അതെ. ഒരു  സ്ത്രീ രൂപം!. ഭീമാകാരമായ രൂപം. പഴമക്കാര്‍ പറയുന്ന, കഥകളില്‍ വായിച്ചറിഞ്ഞ യക്ഷി! അവളതാ അടുത്തെത്തിക്കഴിഞ്ഞു.എന്റെ സപ്ത നാഡികളും തളര്‍ന്നു. എനിക്കനങ്ങാന്‍ കഴിയുന്നില്ല.
ഭയം എന്നെ കീഴ്പെടുത്തി.
അവള്‍ക്കു ഒരു പനയോളം നീളമുണ്ട്. അവളുടെ കണ്ണുകള്‍ രണ്ടും തീകട്ട പോലെ ജ്വലിക്കുന്നു!
അടങ്ങാത്ത രക്ത ദാഹം ഞാനാ മിഴികളില്‍  കണ്ടു. കൂര്‍ത്തു മൂര്‍ത്ത നഖങ്ങളുള്ള അവളുടെ ഭീമാകാരമായ കൈകള്‍ എന്നിലേക്ക് നീണ്ടു വന്നു. നീണ്ട ദംഷ്ട്രകള്‍ പുറത്തേക്കു നീണ്ടു വന്നു.
വിശന്നുവലഞ്ഞ ചെന്നായയെ പോലെ ആര്‍ത്തിയോടെ അവള്‍ എന്നെ നോക്കി.
ആരോഗ്യദൃഡഗാത്രനായ യുവാവായ എന്നെ കണ്ടപ്പോള്‍ ആ കണ്ണുകള്‍ ഒന്ന് തിളങ്ങിയോ?
എന്നെ നിസ്സാരമായി അവള്‍ കൈകളില്‍ പൊക്കിയെടുത്തു.ദൈവമേ ഇവളുടെ കയ്യില്‍ പെട്ട് പിടഞ്ഞു മരിക്കാനായിരിക്കും എന്റെ വിധി. എന്റെ ചുടു ചോര കുടിച്ചുഇവള്‍ എന്നെ തീര്‍ക്കുമോ? അവളുടെ ദംഷ്ട്രകള്‍ പുറത്തേക്കു നീണ്ടു വരുന്നു.
മരണത്തെ പുല്‍കാന്‍ തയ്യാറായി ഞാന്‍ കണ്ണുകള്‍ പൂട്ടി.!!
പെട്ടന്നാണ് അത് സംഭവിച്ചത്.!
ആരോ എന്നെ പിടിച്ചു ശക്തിയായി കുലുക്കുന്നു. ഞാന്‍ കണ്ണുകള്‍ തുറന്നു.
യക്ഷിക്കു പകരം റൂം മേറ്റ്‌ ഫസ്സല്‍! അവന്റെ കോപ്പിലെ ബ്രഷും പിടിച്ചു നില്ക്കുന്നു.!!
കരയണോ ചിരിക്കണോ എന്നറിയാതെ ഞാന്‍ ത്രിശങ്കുവിലായി.
“ഡാ നീ ഇന്ന് ഓഫീസില്‍ പോകുന്നില്ലേ? ഏഴര മണി കഴിഞ്ഞു. ഇനി എപ്പോ കുളിച്ചു പോകാനാ”
കഴിഞ്ഞതെല്ലാം ഒരു സ്വപനമാണെന്നു വിശ്വസിക്കാനേ കഴിയുന്നില്ല.
യക്ഷിയുടെ കൈകളിലല്ല മറിച്ച് മരുഭൂമിയുടെ, പ്രവാസത്തിന്‍റെ നീറുന്ന കൈകളില്‍ ഒരു ദിവസം കൂടി ആരംഭിക്കുന്നു എന്ന സത്യം മനസ്സിലാക്കി യക്ഷിയെ മനസ്സിലോര്‍ത്തു ഒരു കപ്പ് ആവി പറക്കുന്ന സുലൈമാനി ഊതിയൂതിക്കുടിച്ചു.

27 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
  3. യക്ഷിപ്പടമൊന്നും കണ്ടിട്ട് ഉറങ്ങാന്‍ കിടക്കരുത് കേട്ടോ

    ReplyDelete
    Replies
    1. നന്ദി അജിത്തെട്ടാ.. ഇനിയും ഇത് വഴി വരിക...

      Delete
  4. ഹ ..ഹ..കൊല്ലാം..കുറച്ചു വരികള്‍ കൊണ്ട് രസകരമായി അവതരിപ്പിച്ചു ഈ യക്ഷി കഥ..ആശംസകള്‍

    ReplyDelete
  5. ഗുഡ്‌ കൊള്ളാം ട്ടോ ...

    ReplyDelete
  6. യക്ഷി ഒരു വല്ലാത്ത കക്ഷിയാ

    ReplyDelete
  7. വല്ലാത്ത യക്ഷി തന്നെ...

    ReplyDelete
  8. യക്ഷി.. ഉണ്ട്.. ഗള്‍ഫിലെമ്പാടും ഉണ്ട്.. നല്ല മുഴുത്ത മൂട്ടകളുടെ രൂപത്തില്‍

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. അത് ശരിയാ.. ചിലപ്പോള്‍ മൂട്ടയുടെ അസഹനീയമായ കടികൊണ്ട് യക്ഷിയായി തോന്നിയതാവാം. വീണ്ടും വരിക.

      Delete
  9. അനുഭവങ്ങള്‍ തന്നെയാവട്ടെ എഴുത്തിന്റെ കാതല്‍
    ഇനിയും വരാം.

    ReplyDelete
  10. ഹിഹി... യക്ഷിയെ എന്തിനു പ്യാടിക്കണം... സ്വന്തമായിട്ട് ഒരു യക്ഷി വേണം എന്നത് കുഞ്ഞുനാളിലേ ഉള്ള ആശയാ

    ReplyDelete
    Replies
    1. ചേട്ടോ യക്ഷി നമ്മളെ കൊല്ലാന്‍ വന്നാല്‍ പിന്നെയെന്തു ചെയ്യും? പിന്നെ സിനിമയില്‍ കാണുന്ന പോലെ അത്ര ഭംഗി ഒന്നും നേരില്‍ കാണുപോള്‍ ഉണ്ടായിരുന്നില്ല..ഹഹ

      Delete
  11. കൊള്ളാം വളരെ നന്നായി

    ReplyDelete
  12. പിന്നെ പണ്ട് ദൂരദര്‍ശനില്‍ ശനിയാഴ്ച രാത്രി "സംഭവങ്ങള്‍" എന്നൊരു സീരിയല്‍ ഉണ്ടായിരുന്നു. എന്നും ഒരേ കഥ തന്നെ - ഒരു പെണ്ണിനെ ആരെങ്കിലും കൊല്ലും, അവള് യക്ഷിയായി വന്നു മറ്റു ആളുകളുടെ സഹായത്തോടെ കൊലയാളിയെ കൊല്ലും.

    അതുമുതല്‍ എന്നെയും ഏതെന്കിലും യക്ഷി സഹായത്തിനു വിളിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഫാഗ്യത്തിന് അങ്ങനെ ഒന്നും ഉണ്ടായില്ല!

    ReplyDelete
    Replies
    1. അത് നന്നായി യക്ഷിയെ കാണാതെ കഴിഞ്ഞല്ലോ.യക്ഷിയെ കണ്ടു ആ ഭയം ഇത് വരെ വിട്ടു മാറിയിട്ടില്ല ഹഹ

      Delete
  13. ഞാനി സുലൈമാനി പായസംപോലെ കുടിച്ചു.

    ReplyDelete
  14. സ്വപ്നം ഫുള്‍ കണ്ടിരുനെങ്കില്‍ ആ യക്ഷിയുടെ പല്ലും നഖവും പെറുക്കി എടുക്കാണ്ടി വന്നേനെ... നനായി... ആശംസകള്‍

    ReplyDelete