സായന്തനത്തിലെ ചെങ്കതിര്‍ തട്ടി
അവളുടെ മുഖം അരുണിമയാര്‍ന്നു
വഴിവക്കില്‍ എന്നെയും കാത്തു
അകലേക്ക് മിഴി നട്ട് അവളിരുന്നു
ആര്‍ദ്രമായ മിഴികളില്‍ പ്രേമത്തിന്റെ
നീലക്കടല്‍ , തിരമാലകള്‍ ഓളം തുള്ളുന്നു
ഇന്നും പ്രിയേ നിനക്കരികിലെ-
ത്താന്‍ ഞാന്‍ വൈകി
പരിഭവമേതുമില്ലാതെ നിറഞ്ഞ പുഞ്ചിരി
മനസ്സിലെ ഭാരമൊഴിഞ്ഞു പോയി
മല നിരകളില്‍ നിന്നും തണുത്ത
കാറ്റ് ഞങ്ങളെ തഴുകി
അകലെ ഒഴുകി നടക്കുന്ന രണ്ടു മേഘങ്ങളായി
മാറി ആകാശത്തിന്റെ അനന്തതയില്‍
സ്വപ്നത്തേരിലേറി പറന്നു
അത് മാത്രമാണെന്‍ ജീവ ശ്വാസം....
അറിയുന്നുവോ സഖീ എന്‍ പ്രണയാഗ്നി നീ
നിന്റെ സ്നേഹചുംബനങ്ങള്‍ മൂടുക
എന്നിലെരിയുന്ന അഗ്നി കെടുത്തുക...
വിശുദ്ധമായ ഈ പ്രേമഗാഥ
ശിലകളില്‍ കൊത്തി വെക്കട്ടെ
ഷമീം ,,കൊള്ളാം.. ആശംസകള്‍. ഇനിയും എഴുതുക..വീണ്ടും വരാം..
ReplyDeleteനന്ദി പ്രവീണ്‍.
Deleteകൊള്ളാം..നന്നായിരിക്കുന്നു...
ReplyDeleteനന്ദി
Deletedear frnd its awesome.... keep gong... :)
ReplyDeletebest Regards
by ur frnd aneesh
thanks daa...
Deleteശിലകളില്‍ കൊത്തി വച്ചോ ഷമീമേ...:)
ReplyDeleteകൊത്തി വച്ചു ശിലകളില്‍ അല്ല, ഹൃദയത്തില്‍ ആണെന്ന് മാത്രം.നന്ദി ഇതുവഴി വന്നതിന്. ഇനിയും കടന്നു വരിക. കമന്റുകള്‍ തന്നു ആശീര്‍വദിക്കുക.
Deleteകുറച്ചുകൂടി ഭാവമാകാം.
ReplyDeleteഇനിയും എഴുതൂ ധാരാളം
നന്ദി, അബൂതി
Delete